ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരെ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിൽ കരുത്തരായ ലിവർപൂൾ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അവരെ വീഴ്ത്തി. തുടരെ മൂന്നാം ജയമാണ് ലിവർപൂൾ സ്വന്തമാക്കുന്നത്.ലൂയിസ് ഡിയാസിന്റെ ഇരട്ട ഗോളുകളാണ് ലിവർപൂളിന്റെ ജയത്തിൽ നിർണായകമായത്. സൂപ്പർ താരം മോ സല ശേഷിച്ച ഗോളും വലയിലാക്കി.കളിയുടെ 35, 42 മിനിറ്റുകളിലാണ് ഡിയാസിന്റെ ഗോളുകൾ വന്നത്. സല അൻപത്തിയാറാം മിനിറ്റിലും ലക്ഷ്യം കണ്ടു.ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തുടരെ രണ്ടാം തോൽവിയുമായി മാഞ്ചസ്റ്റർ പതിനാലാം സ്ഥാനത്തേക്ക് വീണു.
അതേസമയം,സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്ക് സമനില. ക്രിസ്റ്റൽ പാലസാണ് അവരെ 1-1നു സമനിലയിൽ തളച്ചത്.ഇരുപത്തിയഞ്ചാം മിനിറ്റിൽ നിക്കോളാസ് ജാക്സൻ ചെൽസിയെ മുന്നിലെത്തിച്ചു. എന്നാൽ അൻപത്തിമൂന്നാം മിനിറ്റിൽ എബെരെഷി എസെ പാലസിനെ ഒപ്പമെത്തിക്കുകയായിരുന്നു.
എന്നാൽ, സീസണിലെ ആദ്യ തോൽവി അറിഞ്ഞ് ടോട്ടനം ഹോട്സ്പർ. എവേ പോരാട്ടത്തിൽ ന്യൂകാസിൽ യുനൈറ്റഡാണ് സ്പേർസിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിലിന്റെ ജയം.മുപ്പത്തിയേഴാം മിനിറ്റിൽ ഹാർവി ബർനസാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. എന്നാൽ അൻപത്തിയാറാം മിനിറ്റിൽ ന്യൂകാസിൽ താരം ജാൻ ബേണിന്റെ ഓൺ ഗോൾ സ്പേർസിനെ ഒപ്പമെത്തിച്ചു. എഴുപത്തിയെട്ടാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് ന്യൂകാസിലിനു വിജയ ഗോൾ സമ്മാനിച്ചു.
Read More
- ഹാളണ്ട് ഹാട്രിക്കിൽ ജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
- ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ