ദുബായ് > യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായ് റിവാഖ് ഔഷ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ബഹുഭാഷാ കവിയരങ്ങിൽ മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 23 കവികൾ പങ്കെടുത്തു.
മാറാത്തി കവികൾ മഹമൂദ് നൂർ, ഹുമൈദ് അൽ ദർഈ, സുഡാനി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡോ. അഹമ്മദ് എൽഹാഗ്, ഹിന്ദി കവയിത്രികൾ ഡോ. ആരതി ലോകേഷ്, ടീന റാത്തോർ, പാകിസ്ഥാനി ഉർദു കവി സുൽത്താൻ നഖവി, പഞ്ചാബി കവയിത്രി വന്ദന ശർമ്മ, തമിഴ് ഭാഷാ പ്രതിനിധികൾ സാനിയോ ഡാഫ്നി, ശ്രീദേവി വിജയകുമാർ, റോട്രിക്സ് തീസ്മാസ്, ഇംഗ്ലീഷിൽ കവിതയെഴുതുന്ന വിദ്യാർത്ഥിനികൾ അനൂജ നായർ, തഹാനി ഹാഷിർ, ആർഷ സുവിത് ലാൽ, മലയാളത്തിൽ നിന്ന് കമറുദ്ദീൻ ആമയം, അനൂപ് ചന്ദ്രൻ, രാജേഷ് ചിത്തിര, ബഷീർ മുളിവയൽ, ഹാരിസ് യൂനുസ്, എം ഒ രഘുനാഥ്, അനീഷ പി, റസീന കെ പി, രാജേശ്വരി പുതുശ്ശേരി, ജാസ്മിൻ അമ്പലത്തിലകത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ഖലീജ് ടൈംസ് ഹാപ്പിനെസ്സ് എഡിറ്റർ നസ്രീൻ അബ്ദുല്ല, ഇസ്മയിൽ മേലടി, ഇ കെ ദിനേശൻ, എം സി നവാസ്, അബുല്ലൈസ് എടപ്പാൾ, ഹമീദ് ചങ്ങരംകുളം, ഒ സി സുജിത്, സജ്ന അബ്ദുള്ള, പ്രീതി രഞ്ജിത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. പരിപാടിയിൽ കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായിരിന്നു.