ന്യൂഡല്‍ഹി> 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ബിജെപി മണ്ഡലം പ്രസിഡന്റ്. തുടര്‍ന്ന തല്‍സ്ഥാനത്ത് നിന്നും ഇയാളെ നീക്കി. ഭഗവത് സിംഗ് ബോറ യാണ് അതിക്രമം നടത്തിയത്. ആഡിനെ മേയ്ക്കാന്‍ പോയപ്പോള്‍ ചോക്കലേറ്റ് നല്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലായിരുന്നു സംഭവം
ആഗസ്റ്റ് 24 നാണ് സംഭവം നടന്നത്. തുടര്‍ന്ന് അറുദിവസം കഴിഞ്ഞ് കുട്ടി വിവരം വീട്ടില്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ അമ്മ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത വകുപ്പ് 74, പോക്സോയിലെ പ്രധാനവകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സഹോദരനുമൊത്ത് അല്‍മോറ വനത്തില്‍ ആട് മേയാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചോക്ലേറ്റ് നല്കി വശീകരിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി ഫോണ്‍ വിളിച്ച് അമ്മയെ വിവരം അറിയിച്ചു. ആദ്യഘട്ടത്തില്‍ പീഡന വിവരം തിരിച്ചറിഞ്ഞില്ല. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ മജിസ്ട്രേറ്റ് പരാതി കൈമാറുകയും ചെയ്തതോടെയാണ് ലൈംഗികാതിക്രമ ആരോപണമുണ്ടെന്ന വിവരം കൂടി മനസിലാകുന്നത്’– പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. തുടര്‍ന്ന് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു