ന്യൂഡൽഹി
സാക്ഷിമൊഴികളിലെ ഗുരുതര വൈരുധ്യങ്ങൾ നിരപരാധികളെ കേസിൽ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയമുണ്ടായാൽ കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സുപ്രീംകോടതി.
വധശ്രമക്കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ വെറുതേവിട്ടാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധേയമായ നിരീക്ഷണം. ‘സാക്ഷികളുടെ മൊഴികളിൽ അവരുടെ വിശ്വാസ്യതയെ തന്നെ സംശയനിഴലിലാക്കുന്ന തരത്തിലുള്ള ഗുരുതര വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആ തെളിവുകളെ ആശ്രയിക്കേണ്ടതില്ലെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കോടതികൾക്ക് കഴിയണം. ഇത്തരം വൈരുധ്യങ്ങൾ നിരപരാധികളെ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയമുദിച്ചാൽ കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണം’ –- ബെഞ്ച് നിരീക്ഷിച്ചു.