സലാല > പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഒമാനിലെ സലാലയിലെ അൽ ഹഫ ബീച്ചിൽ നടത്തിയ ആദ്യത്തെ ‘ഒമാനി പാചക കലോത്സവം’ സമാപിച്ചു. 50,000 പേർ പരിപാടിയുടെ ഭാഗമായി. 2024-ലെ ദോഫാർ ഖരീഫ് സീസണിൻ്റെ പ്രവർത്തനങ്ങളോടനുബന്ധിച്ചായിരുന്നു പാചക കലോത്സവം. ആഗസ്ത് 22 മുതൽ 26 വരെയായിരുന്നു ഫെസ്റ്റിവൽ.
നിരവധി സംരംഭകരുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. ലിറ്റിൽ ഷെഫ്സ് കോർണർ, പരമ്പരാഗത സംഗീത നാടോടിക്കഥകൾ, വിവിധ മത്സരങ്ങൾ, ഫാർമേഴ്സ് കോർണർ, ഒമാനി ഭക്ഷണവിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറൻ്റുകൾ, സുവനീർ കോർണർ തുടങ്ങിയവയും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരുന്നു.