ശ്രീനഗർ > പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ 44 പേരടങ്ങുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പിൻവലിച്ച് ബിജെപി. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് പിന്‍വലിച്ചത്.
ജമ്മു മേഖലയിൽ നിന്ന് 36 പേരെയും കശ്മീർ താഴ്വരയിൽ നിന്ന് എട്ട് പേരെയുമാണ് ബിജെപി നിർദേശിച്ചിരുന്നത്. രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, 14 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറൻസ്, പിഡിപി തുടങ്ങി പല പാര്‍ടിയില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന പലരുടെയും പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു.
ബിജപിയിലെ പ്രധാന നേതാക്കളുടെ പേരുകള്‍ പട്ടികയിലുള്പ്പെടാത്തതാണ് പിന്‍വലിക്കാന്‍ കാരണമെന്നാണ് പട്ടിക പിൻവലിച്ചതിനെക്കുറിച്ചുള്ള പാർടി വൃത്തങ്ങൾ.
ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി സെപ്തംബർ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിൽ നടക്കും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീരിൽ 44.46 പുരുഷന്മാരും 42.62 സ്ത്രീകളും 3.71 ലക്ഷം പുതിയ വോട്ടർമാരും ഉൾപ്പെടെ 87.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.
ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റൈന, മുന്‍ മുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത തുടങ്ങിയവരുടെ പേരുകള്‍ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ബിജെപിയിൽ ചേര്‍ന്ന ദേവേന്ദ്ര റാണയുടെ പേര് പട്ടികയിലുണ്ടായിരുന്നു. രാജ്പുരയില്‍ നിന്ന് അര്‍ഷിദ് ഭട്, ഷോപിയനില്‍ നിന്ന് ജാവേദ് അഹ്മദ് ഖദ്രി, അനന്ത്നാഗ് വെസ്റ്റില്‍ നിന്ന് മുഹമ്മദ് റഫീഖ് വാണി, അനന്ത്നാഗില്‍ നിന്ന് സയ്യിദ് വസാഹത്, കിശ്ത്വാറില്‍ നിന്ന് സുശ്രി ഷഗുണ്‍ പരിഹാര്‍, ദോഡയില്‍ നിന്ന് ഗജയ് സിങ് റാണ എന്നിവരുടെ പേരുകളാണ് രാവിലെ പുറത്തിറക്കിയ ആദ്യ ഘട്ട പട്ടികയില്‍ ഉണ്ടായിരുന്നത്.