ദോഹ > കുഞ്ഞു മൽഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്നേഹവും കരുതലും കടലായി ഒഴുകിപ്പോൾ ഖത്തറിൽ പിറന്നത് പുതുചരിത്രം. സമ്പാദ്യക്കുടുക്ക പൊട്ടിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോൾ അഞ്ചുമാസത്തിൽ സമാഹരിച്ചത് 74.56 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 17.13 കോടി രൂപ).
മൽഖ റൂഹിയുടെ പിതാവ് റിസാൽ റഷീദ് ഖത്തറിന്റെ കരുതലിന് നന്ദി പറഞ്ഞു. മൽഖയുടെ ധനസമാഹരണത്തിൽ പങ്കെടുത്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നന്ദി പറഞ്ഞുകൊണ്ട് റിസാൽ പറഞ്ഞു. ടൈപ്പ് 1 സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ചികിത്സിക്കുന്നതിനായി ജീൻ റീപ്ലേസ്മെൻ്റ് തെറാപ്പിയും ചില വിലകൂടിയ മരുന്നുകളും അടിയന്തിരമായി ആവശ്യമായതിനാൽ ഏപ്രിലിൽ ഖത്തർ ചാരിറ്റി (ക്യുസി) ഇതിനായി ധനസമാഹരണക്യാമ്പയിൻ ആരംഭിച്ചിരുന്നു.