കുവൈത്ത് സിറ്റി > പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷ (പിഎസിഐ) ന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024 ജനുവരിയിലെ പ്രവാസി ജനസംഖ്യ 3,367,490 ൽ നിന്ന് 3,358,645 ആയി കുറഞ്ഞു, കഴിഞ്ഞ ആറ് മാസത്തിനിടെ 8,845 പ്രവാസികളുടെ കുറവാണ് കാണിക്കുന്നത്. നേരെമറിച്ച്, സ്വദേശികളുടെ എണ്ണം 1,545,781 ൽ നിന്ന് ,559,925 ആയി ഉയർന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 14,144 സ്വദേശികളുടെ വർദ്ധനവ് രേഖപ്പെടുത്തി.
കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 32 ശതമാനം സ്വദേശികളും 68 ശതമാനം പ്രവാസികളുമാണ്. പ്രവാസികളിൽ 21 ശതമാനം ഇന്ത്യക്കാരും 13 ശതമാനം ഈജിപ്തുകാരും 6 ശതമാനം ബംഗ്ലാദേശികളും 5 ശതമാനം ഫിലിപ്പിനോ പൗരന്മാരുമാണ്. സൗദി, സിറിയൻ, നേപ്പാൾ, ശ്രീലങ്ക എന്നിവർ ജനസംഖ്യയുടെ 3 ശതമാനം വീതമാണ്.
രാജ്യത്തുടനീളം പൊതുമേഖലയിലും സ്വകാര്യമേഖലയിലും കൂടി 2,178,008 പേർ ജോലി ചെയ്യുന്നുണ്ടെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പൊതുമേഖലയിൽ 516,397 പേർ അതായത് മൊത്തം ജോലിക്കാരുടെ 24 ശതമാനം. സ്വകാര്യമേഖലയിൽ 1,661,611 തൊഴിലാളികൾ, അകെ ജോലിക്കാരുടെ 76 ശതമാനം വരും. തൊഴിലാളികളിൽ ഏറ്റവും ഉയർന്ന ശതമാനം ഇന്ത്യക്കാരാണ്, 24.2 ശതമാനം. സ്വദേശികൾ 21.9 ശതമാനം, ഈജിപ്ത് 21.7 ശതമാനം, ബംഗ്ലാദേശ് 8.5 ശതമാനം, നേപ്പാൾ 3.9 ശതമാനം, പാക്കിസ്ഥാൻ 3.2 ശതമാനം, സിറിയ 3ശതമാനം, ഫിലിപ്പിൻസ് 2.9ശതമാനം, ജോർദാൻ 1.4ശതമാനം , സൗദി 1.2ശതമാനം, എന്നിങ്ങനെയാണ് മറ്റുള്ളവർ.
സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് സ്വദേശികളാണ് , 78.31%. ഈജിപ്തുകാർ 7.21%, ഇന്ത്യക്കാർ 4.36%, സൗദികൾ 2.09%. എന്നാൽ സ്വകാര്യമേഖലയിൽ ഇന്ത്യക്കാരണ് മുന്നിൽ 30.4% . ഈജിപ്തുകാർ 26.6%, ബംഗ്ലാദേശികൾ 10.6%, നേപ്പാളികൾ 5.1%. സ്വദേശികൾ 4.3% . ഗാർഹിക തൊഴിലാളികളിൽ 43.8% ഇന്ത്യക്കാരാണ് ഏറ്റവും ഉയർന്ന ശതമാനം, ഫിലിപ്പിനോ 21.1%, ശ്രീലങ്കൻ 15.4%, ബംഗ്ലാദേശ് 11.1%, നേപ്പാളി 4.5%, എത്യോപ്യൻ 1.2%, ബെനിനീസ് 0.9%, മാലി സ്വദേശികൾ. 0.3 ശതമാനം, ഇന്തോനേഷ്യൻ, മഡഗാസ്കൻ 0.2 ശതമാനം വീതം.