Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

13 വർഷത്തിന്‌ ശേഷം രാജ്യത്ത്‌ സെൻസസ്‌; പൂർത്തിയാക്കാൻ 18 മാസമെടുക്കും: റിപ്പോർട്ട്‌

by News Desk
August 23, 2024
in INDIA
0
13-വർഷത്തിന്‌-ശേഷം-രാജ്യത്ത്‌-സെൻസസ്‌;-പൂർത്തിയാക്കാൻ-18-മാസമെടുക്കും:-റിപ്പോർട്ട്‌
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > 2021 ൽ ആരംഭിക്കേണ്ട സെൻസസ് സെപ്തംബറിൽ ആരംഭിക്കുമെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. 13 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് സെൻസസ് നടക്കുന്നത്. പുതിയ സർവേ അടുത്ത മാസം ആരംഭിച്ചാൽ പൂർത്തിയാകാൻ ഏകദേശം 18 മാസമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. സെൻസസ് ഫലങ്ങൾ 2026 മാർച്ചിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അന്തിമ അനുമതിലഭിച്ചാൽ മാത്രമേ സെൻസസ് ആരംഭിക്കാൻ സാധിക്കുകയുള്ളൂയെന്നും ഔദ്യോഗിക വൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

2011ലാണ് രാജ്യത്ത് അവസാന സെൻസസ് നടക്കുന്നത്. അത് പ്രകാരം 121.1 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. 2023 ഏപ്രിലിൽ ജനസംഖ്യയിൽ ഇന്ത്യ ആദ്യമായി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ട് പ്രകാരം 142 കോടിയിലധികം (1,425,775,850) ജനങ്ങളാണ് ഇന്ത്യയിലുള്ളത്.

credit un. org

credit un. org

സെൻസസ് നടത്തുന്നതിലുണ്ടായ കാലതാമസം സർക്കാരിന് അകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധരിൽ നിന്നുള്ള വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ​സെൻസസ് വൈകിയത് രാജ്യത്തെ സ്ഥിതിവിവരക്കണക്കുകൾ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പഴയ സെൻസസ് അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സൂചകങ്ങൾ, പണപ്പെരുപ്പ നിരക്ക്, തൊഴിൽ കണക്കുകൾ എന്നിവ തയ്യാറാക്കുന്നത്. സെൻസസ് നടത്താത്തത് രാജ്യത്തെ ​ നിരവധി സർവെകളെയാണ് ബാധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) സർവേകളുടെ ഗുണനിലവാരത്തെയും ജനന മരണക്കണക്കുകൾ, സമ്പദ്വ്യവസ്ഥ, ആരോഗ്യംഎന്നിവയടക്കമുള്ള 15 ഡാറ്റക​ളെയുമാണ് പ്രതികൂലമായി ബാധിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഇന്ത്യയിൽ വിവരങ്ങൾക്കായി 2011 ലെ, കാലഹരണപ്പെട്ട സെൻസസ് ഡാറ്റകളാണ് ഉപയോഗപ്പെടുത്തുന്നത്.

2021 ലെ സെൻസസ് നടത്താതിരുന്നതിനാൽ മാത്രം ഏകദേശം 10 കോടി ആളുകളാണ് പൊതുവിതരണ സംവിധാനത്തിൽ (പിഡിഎസ്) നിന്ന് പുറത്തായത്. ഭക്ഷ്യസുരക്ഷയിൽ മാത്രമല്ല, സെൻസസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതിയെയും ബാധിച്ചു. സംസ്ഥാനത്തെ കുടുംബങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്. പിഎം ഗരീബ് കല്യാൺ അന്ന യോജന പ്രകാരം 12 കോടിയിലധികം ഇന്ത്യക്കാർക്കാണ് ഇതുമൂലം അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ കൊവിഡ് 19 കാരണമാണ് സെൻസസ് മുടങ്ങിയതെന്നാണ് കേന്ദ്രത്തിന്റെ ന്യായം.

Previous Post

മോർച്ചറിയിൽ ലൈം​ഗീക വീഡിയോ ചിത്രീകരണം: ജീവനക്കാർ അറസ്റ്റിൽ

Next Post

VIDEO:- മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
video:-മലയാളി-മാധ്യമപ്രവർത്തകർക്ക്-നേരെ-ജെഎന്‍യു-സുരക്ഷാ-ഉദ്യോഗസ്ഥരുടെ-ആക്രമണം

VIDEO:- മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.