ന്യൂഡൽഹി> ജെഎന്യുവില് വിദ്യാര്ഥി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യാന് പോയ മലയാളി മാധ്യമപ്രവര്ത്തകരെ സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം ചെയ്തു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ സുജിത്ത്, 24 റിപ്പോര്ട്ടര് ആര് അച്യുതൻ, 24 കാമറാമാന് മോഹന് കുമാര് എന്നിവര്ക്കാണ് മര്ദനമേറ്റത്. മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാർ അസഭ്യവര്ഷം നടത്തി. പരിക്കേറ്റ ആര് അച്യുതൻ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സർവകലാശാലയിലെ പ്രധാന ഗേറ്റിലാണ് സംഭവം. അതിക്രമ ദ്യശ്യങ്ങള് പകര്ത്താന് ശ്രമിച്ച ക്യാമറകള് തകര്ക്കാനും ശ്രമമുണ്ടായി. സുരക്ഷാവിഭാഗം പിടിച്ചുവച്ച ക്യാമറകള് വിദ്യാര്ഥികളും പൊലീസും ഇടപെട്ടതോടെയാണ് വിട്ടുനല്കിയത്.















