Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വിധി മതി, ഉപദേശം വേണ്ട, അനാവശ്യമായ സദാചാരപ്രസംഗം വേണ്ട ; ജഡ്ജിമാരോട് സുപ്രീംകോടതി

by News Desk
August 22, 2024
in INDIA
0
വിധി-മതി,-ഉപദേശം-വേണ്ട,-അനാവശ്യമായ-സദാചാരപ്രസംഗം-വേണ്ട-;-ജഡ്ജിമാരോട്-സുപ്രീംകോടതി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കോടതിവിധികളിൽ ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട കക്ഷികളെയോ പൊതുസമൂഹത്തെയോ ഉപദേശിക്കുന്ന രീതിയിലുള്ള പരാമർശങ്ങളും ജഡ്ജിമാർ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം–- സുപ്രീംകോടതി നിരീക്ഷിച്ചു. കൗമാരക്കാരികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നത് ഉൾപ്പടെയുള്ള വിവാദപരാമർശങ്ങളടങ്ങിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ വിധിന്യായത്തിലാണ് ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

‘കേസുകൾ തീർപ്പാക്കലാണ് ജഡ്ജിയുടെ ചുമതല. അനാവശ്യമായ സദാചാരപ്രസംഗങ്ങൾ നടത്തേണ്ട കാര്യമില്ല. വിധിന്യായത്തിൽ അപ്രസക്തവും അനാവശ്യവുമായ ഒരു കാര്യവും ഉൾപ്പെടുത്തേണ്ടതില്ല. കോടതിവിധികൾ സാഹിത്യസൃഷ്ടികളോ പ്രബന്ധങ്ങളോ അല്ല. ലളിതമായ ഭാഷയിൽ വിധികൾ തയ്യാറാക്കണം. മിതത്വമാണ് നിലവാരമുള്ള വിധിന്യായങ്ങളുടെ മുഖ്യസവിശേഷത ’–- സുപ്രീംകോടതി ഓർമിപ്പിച്ചു.

ശിക്ഷാവിധി ചോദ്യംചെയ്തുള്ള അപ്പീലുകൾ പരിഗണിക്കുന്ന കോടതികൾ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളുടെ ഘടന സംബന്ധിച്ചും സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിച്ചു. വസ്തുതകളുടെ സംക്ഷിപ്ത വിവരണം, തെളിവുകളുടെ സ്വഭാവം, വാദങ്ങൾ, കോടതിയുടെ വിലയിരുത്തൽ, ശിക്ഷാവിധി റദ്ദാക്കുകയാണെങ്കിൽ അതിനുള്ള കാരണങ്ങളും ശരിവെക്കുകയാണെങ്കിൽ അതിനുള്ള കാരണങ്ങളും വ്യക്തമാക്കൽ- തുടങ്ങിയ കാര്യങ്ങളാണ് വിധിന്യായത്തിൽ ഉണ്ടാകേണ്ടത്.

കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ച് ജഡ്ജിക്ക് നിരീക്ഷണങ്ങൾ നടത്താമെങ്കിലും വിധിനിർണയവുമായി ആ നിരീക്ഷണങ്ങൾക്ക് നേരിട്ട് ബന്ധമുണ്ടായിരിക്കണമെന്നും സുപ്രീംകോടതി നിഷ്കർഷിച്ചു. പോക്സോ കേസിലെ കുറ്റവാളിയെ മോചിപ്പിച്ച ഉത്തരവിൽ കൽക്കട്ട ഹൈക്കോടതി നടത്തിയ വിചിത്ര നിരീക്ഷണം കേസുമായി ഒരു രീതിയിലും ബന്ധമില്ലാത്തതും ഞെട്ടിപ്പിക്കുന്നതും താന്തോന്നിത്തമെന്ന് തന്നെ വിശേഷിപ്പിക്കാവുന്നതുമാണെന്നും സുപ്രീംകോടതി വിമർശിച്ചു.

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 25കാരനെ വെറുതെവിട്ട വിധിന്യായത്തിലായിരുന്നു കൽക്കട്ട ഹൈക്കോടതി ജഡ്ജിമാരുടെ വിവാദ നിരീക്ഷണങ്ങൾ. കുറ്റവാളിയുടെ കുടുംബവും ഇരയുടെ കുടുംബവും ഒത്തുതീർപ്പുണ്ടാക്കിയെന്ന പേരിൽ കുറ്റവാളിയെ വെറുതെവിട്ട ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി. 2023 ഒക്ടോബറിൽ ജസ്റ്റിസ് ചിത്തരഞ്ജൻ ദാഷ്, പാർഥസാരഥി സെൻ എന്നിവർ അംഗങ്ങളായ കൽക്കട്ട ഹൈക്കോടതി ബെഞ്ചാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. വിവാദനിരീക്ഷണം നടത്തിയ ജസ്റ്റിസ് ചിത്തരഞ്ജൻ ദാഷ് താൻ ആർഎസ്എസുകാരനാണെന്ന് വിരമിക്കല് പ്രസം​ഗത്തില് വെളിപ്പെടുത്തിയിരുന്നു.

Previous Post

പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Next Post

വയനാട്ടിൽ ആദിവാസി യുവതി മരിച്ചു: കോളറയെന്ന്‌ സംശയം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വയനാട്ടിൽ-ആദിവാസി-യുവതി-മരിച്ചു:-കോളറയെന്ന്‌-സംശയം

വയനാട്ടിൽ ആദിവാസി യുവതി മരിച്ചു: കോളറയെന്ന്‌ സംശയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.