ദമ്മാം > നവംബർ മിസ്റ്റ് മെഗാ സാംസ്കാരിക സന്ധ്യയുടെ സ്വാഗത സംഘം രൂപീകരിച്ചു. സൗദി ജനറൽ എൻ്റർടൈൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഈ വർഷം നവംബറിൽ അൽ കോബാർ അൽ ഗൊസ്സൈബി ട്രെയിലാൻഡിൽ വെച്ച് നവംബർ മിസ്റ്റ് പരിപാടി സംഘടിപ്പിക്കും. ഗായകരായ സയനോര ഫിലിപ്പ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യ നടക്കും. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട് സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് മിസ്റ്റിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് ഹമീദ് മാണിക്കോത്ത്, കേന്ദ്ര എക്സിക്യൂട്ടിവ് വിദ്യാധരൻ കോയാടൻ, നവോദയ രക്ഷാധികാരികൾ ആയ പവനൻ മൂലക്കീൽ, റഹീം മടത്തറ, രാജേഷ് ആനമങ്ങാട്, നവോദയ ആക്ടിംഗ് ജനറൽ സെക്രട്ടറി നൗഷാദ് അകോലത്ത്, കേന്ദ്ര കുടുബവേദി ആക്ടിംഗ് പ്രസിഡൻ്റ് സുരയ്യ ഹമീദ്, കൊബാർ ഏരിയ സെക്രട്ടറി ടിഎൻ ഷബീർ, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടിവ് നിഹാസ് കിളിമാനൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വിദ്യാധരൻ കോയാടൻ ചെയർമാനും നിഹാസ് കിളിമാനൂർ ജനറൽ കൺവീനറും വൈസ് ചെയർമാൻമാരായി ഹമീദ് മാണിക്കോത്ത്, സിദ്ദിഖ് കല്ലായി, മനോജ്,ഗോപകുമാർ, രശ്മി രാമചന്ദ്രൻ എന്നിവരും ജോയിൻ്റ് കൺവീനർ മാരായി ടിഎൻ ഷബീർ, ഷിജു ചാക്കോ, ട്രഷററായി മോഹൻദാസ് കുന്നത്ത് എന്നിവരും വിവിധ സബ് കമ്മിറ്റികളും ഉൾപെടുന്ന സ്വാഗത സംഘം രൂപീകരിച്ചു.