ഷാർജ > യുഎഇയിലെ മലയാളി യാത്രികരുടെ കൂട്ടായ്മയായ സഞ്ചാരി യുഎഇ ചാപ്റ്റർ, വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സ്വരൂപിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ‘ഒറ്റക്കെട്ടായി അതിജീവിക്കാം’ എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഒന്നാംഘട്ട സഹായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുക കൈമാറിയത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കാനും അതിനു വേണ്ട നടപടി ക്രമങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചതായും സഞ്ചാരി യുഎഇ ചാപ്റ്റർ അറിയിച്ചു.