മസ്ക്കറ്റ് > മലയാളം മിഷൻ ഒമാൻ ചാപ്റ്റർ നിസ്വ മേഖല സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. നിസ്വയിലെ ബർക്കത്ത് മൂസ് മജ്ലിസിൽ വച്ചാണ് പരിപാടി നടത്തിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സരം മാത്രമായി ലളിതമായിട്ടാണ് പരിപാടി നടത്തിയത്.
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശിവാനി ശരവണനും, രണ്ടാം സ്ഥാനം മൻഹ സുബൈറും, മൂന്നാം സ്ഥാനം അഡോൺ സിൽജോയും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം അശ്വമാലിക അരുണും, രണ്ടാം സ്ഥാനം ധ്രുവിക എസ് നായരും, സിയ സുധീഷും, മൂന്നാം സ്ഥാനം ഇവ ടീസാ ഷോണും നേടി. ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും സബ്ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴ കവിതകളുമായിരുന്നു ഇത്തവണ മത്സരത്തിൽ ആലപിക്കേണ്ടിയിരുന്നത്.
ഇന്ത്യൻ സ്കൂൾ സംഗീതാധ്യാപകൻ ശരവണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ നിസ്വമേഖലാ കോർഡിനേറ്റർ വിജീഷ്, മേഖലാ അംഗം രജനി, ഷാനവാസ് മാസ്റ്റർ ,സിജോ പാപ്പച്ചൻ, മനിതാ റിജോ ,റൂണാ ഷെറീഫ് , ജിഷി ശ്രീനിവാസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആഗസ്ത് 23 ന് ചാപ്റ്റർ തല ഫൈനൽമത്സരം നിസ്വയിൽ വെച്ചാണ് നടക്കുന്നത്