ചെന്നൈ> പ്രശസ്ത പിന്നണി ഗായിക പി സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.