കൊച്ചി
സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച കളിക്കാരെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി നൽകിയ കേസിലാണ് വിധി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ച അബേൽ എം എസ്, ഹരി ആർ ചന്ദ്രൻ, എസ് പി ആരോൺ എന്നിവർ കേരളത്തെ പ്രതിനിധാനംചെയ്ത് ദേശീയ ചാമ്പ്യൻഷിപ്പിൽ കളിക്കും. ഹരിയാനയിലാണ് ടൂർണമെന്റ്.















