മുംബൈ: മുൻ ദക്ഷിണാഫ്രിക്കൻ മോണി മോർക്കൽ ബൗളിങ് പരിശിലകനായി നിയമിച്ചു. സെപ്റ്റംബർ ഒന്ന് മുതലാണ് കരാർ. ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യരണ്ട് മത്സരം ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യ – ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സെപ്റ്റംബർ 19നാണ്.ലഖ്നൗ സൂപ്പർ ജയന്റ്സിൽ ഗൗതം ഗംഭീറിന് കീഴിൽ മോർക്കൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.
എസ്എൽജിയിൽ ഗംഭീർ ടീം മെന്ററായപ്പോൾ മോർക്കൽ ബൗളിങ് കോച്ചായിരുന്നു.മോർക്കലും ഗംഭീറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മൂന്ന് സീസണിൽ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. മോർക്കൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 247 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കരിയറിൽ 544 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
Read More
- ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്സിയും
- ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി