ഗുവാഹട്ടി > ബംഗ്ലാദേശിൽ പ്രക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിൽ അസാം അതിർത്തികളിൽ ജാഗ്രതാ നിർദേശം നൽകി പൊലീസ്. ജനങ്ങൾ അനധികൃതമായി അതിർത്തി കടക്കുന്നത് തടയുന്നതിനാണ് ജാഗ്രതാ നിർദേശമെന്ന് ഡിജിപി ജിപി സിംഗ് അറിയിച്ചു.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആരെയുെം പ്രവേശിക്കുവാൻ അനുവദിക്കരുതെന്ന് കേന്ദ്ര നിർദേശമുണ്ടെന്നും അസം പൊലീസും ബിഎസ്എഫും സംയുക്ത പെട്രോളിംഘ് നടത്തുകയാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ഉൾഫാ (ഐ) എന്ന തീവ്രവാദസംഘടനയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് അസാം അതിർത്തികളിൽ ശക്തമാക്കിയിരിക്കുന്നതെന്നും പരേഡ് ഗൗണ്ടിലും സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.