ന്യൂഡൽഹി > മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെടന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്. 2004-2005കാളയളവിൽ യുപിഎ സർക്കാരിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു. ദ ലെഗസി ഓഫ് നെഹ്റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 ൽ പത്മഭൂഷൺ ലഭിച്ചു.