Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുനരധിവാസം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്‌ക്ക്‌ പ്രത്യേക പാക്കേജ്‌ വേണമെന്ന്‌ മുഖ്യമന്ത്രി

by News Desk
August 11, 2024
in KERALA
0
പുനരധിവാസം,-വിദ്യാഭ്യാസം,-തൊഴിൽ-എന്നിവയ്‌ക്ക്‌-പ്രത്യേക-പാക്കേജ്‌-വേണമെന്ന്‌-മുഖ്യമന്ത്രി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൽപ്പറ്റ
രാജ്യം ദുരന്തബാധിതർക്കൊപ്പമാണെന്നും സാധ്യമായതെല്ലാം കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുണ്ടക്കൈയിലെ ദുരന്തമേഖല സന്ദർശിച്ചശേഷം കലക്റ്ററേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. പണം തടസ്സമാകില്ല. ദുരന്തത്തിൽപ്പെട്ടവരെ സംരക്ഷിക്കുകയെന്നത് ഉത്തരവാദിത്വമാണെന്നും ആവശ്യങ്ങൾ ഉൾപ്പെടുത്തി കേരളം നിവേദനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ പ്രധാനമന്ത്രി മൗനം പുലർത്തിയത് നിരാശപടർത്തി.

വയനാടിന്റെ ദുരന്തം ചീഫ് സെക്രട്ടറി ഡോ. വി വേണു ദൃശ്യങ്ങളുടെ സഹായത്തോടെ വിവരിച്ചു. കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ആഘാതവും വ്യാപ്തിയും കണക്കിലെടുത്ത് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിക്കണമെന്നും അതിനനുസരിച്ച സഹായം നൽകണമെന്നും അഭ്യർഥിച്ചു. നിവേദനവും നൽകി.

നേരത്തെ പകൽ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഇവിടെനിന്ന് ഹെലികോപ്ടറിൽ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല മേഖലകളിൽ ആകാശ നിരീക്ഷണം നടത്തി. പിന്നീട് റോഡ് മാർഗം ചൂരൽമലയിലെത്തി നടന്നുകണ്ടു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കണ്ടു.

മുഖ്യമന്ത്രി, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരും ദുരന്തമേഖലാ സന്ദർശനത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂരിൽനിന്ന് ഹെലികോപ്ടറിലാണ് എല്ലാവരും എത്തിയത്. സന്ദർശനത്തിനുശേഷം വൈകിട്ട് അഞ്ചോടെ പ്രധാനമന്ത്രി ഹെലികോപ്ടറിൽ കണ്ണൂരിലേക്കും തുടർന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കും മടങ്ങി.

പ്രതീക്ഷയിൽ കേരളം
കൽപ്പറ്റ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പൂർണ സംതൃപ്തിയാണെന്നും അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നേരിൽ മനസ്സിലാക്കി. 1979ൽ മോർബി അണക്കെട്ട് തകർന്നുണ്ടായ ദുരന്തത്തിൽ വളന്റിയറായ അനുഭവം ഓർത്തെടുത്താണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇതിൽനിന്നുതന്നെ വയനാട് ദുരന്തത്തെ ഗൗരവത്തോടെയാണ് അദ്ദേഹം കാണുന്നതെന്നാണ് മനസ്സിലാകുന്നത്. എല്ലാ സഹായവും ഉണ്ടാകുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നൽകിയത്. കേരളത്തിന്റെ നിവേദനവും നൽകിയിട്ടുണ്ട്. സാങ്കേതികമായ ചില നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്. അത് പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

പറന്ന് പറന്ന്…സ്വാതന്ത്ര്യദിന പരേഡിലേക്ക്

Next Post

മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുൻ-വിദേശകാര്യ-മന്ത്രി-കെ-നട്‌വർ-സിംഗ്-അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.