റിയാദ് > കോഴിക്കോട് കോളത്തറ സ്വദേശി ബാബു നാട്ടിലെത്തുന്നതിന് സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. ഏഴു വർഷം മുമ്പണ് ബാബു ജോലിതേടി സൗദിയിലെത്തിയയ്. തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശി രാജു എന്നയാളാണ് തന്നെ ചതിയിൽ പെടുത്തിയതെന്ന് ബാബു എംബസ്സിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇക്കാമ പുതുക്കി നൽകാത്തതിനാൽ ബാബുവിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ ബാബു പിടിക്കപ്പെട്ട് റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ രണ്ട് മാസം കഴിഞ്ഞു. അവിടെ നിന്നാണ് തന്റെ പേരിൽ ബുറൈദയിൽ കേസുണ്ടെന്ന വിവരം അറിയുന്നത്. റിയാദ് നാട് കടത്തൽ കേന്ദ്രത്തിൽ നിന്നും രണ്ട് മാസത്തിനു ശേഷം ബുറൈദയിലേക്ക് മാറ്റി. ബാബു ഒരു മാസത്തിനു ശേഷം പുറത്തിറങ്ങി. കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ ജീവകാരുണ്യ കൺവീനർ ജാഫർ മുഖേന ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകി.
എക്സിറ്റ് അടിക്കുന്നതിനായി ചിലവായ 7202 റിയാൽ നൽകാത്തതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്തി ബുറൈദയിലാണ് കേസ് നൽകിയിട്ടുള്ളത്. രാജു ഏജൻസിക്ക് പണം നൽകാതെ പാസ്പോർട്ട് വാങ്ങി തന്നെ ഏല്പിച്ചതായിരുന്നു എന്ന് ബാബു പറഞ്ഞു. കേസ് നൽകിയ ഏജൻസിയുമായി സംസാരിച്ചിട്ടുണ്ടെന്നും പണം നൽകിയാൽ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കേളീ ജീവകാരുണ്യ കമ്മറ്റി കൺവീനർ അറിയിച്ചു.