Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വഖഫ്‌ ഭേദഗതി ബിൽ: അവലോകനത്തിനായി 31 അംഗ സമിതി രൂപീകരിച്ചു

by News Desk
August 9, 2024
in INDIA
0
വഖഫ്‌-ഭേദഗതി-ബിൽ:-അവലോകനത്തിനായി-31-അംഗ-സമിതി-രൂപീകരിച്ചു
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > വഖഫ് ഭേദഗതി ബില്ലിന് മേലുള്ള അവലോകത്തിനായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. 31 അംഗങ്ങളുള്ള സമിതിയാണ് രൂപീകരിച്ചത്. ഇതിൽ 21 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കണം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് സമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്.

ലോക്സഭയിൽ നിന്ന് പ്രഖ്യാപിച്ച 21 പേരിൽ ഒൻപത് അംഗങ്ങൾ ബിജെപിയെയും മൂന്ന് പേർ കോൺഗ്രസിനെയും പ്രതിനിധികരിക്കുന്നവരാണ്. ജഗദംബിക പാല്, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവരാണ് ബിജെപി അംഗങ്ങൾ. കോണ്ഗ്രസില് നിന്ന് സമിതിയിലുള്ളത് ഗൗരവ് ഗൊഗോയി, ഇമ്രാന് മസൂദ്, മൊഹമ്മദ് ജാവേദ് എന്നിവരാണ്. മൊഹിബുല്ല നദ്വി, കല്യാണ് ബാനര്ജി, എ രാജ, ലാവു ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര് കാമത്ത്, അരവിന്ദ് സാവന്ത്, സുരേഷ് ഗോപിനാഥ് മഹത്രെ, നരേഷ് മഹ്സ്കേ, അരുണ് ഭാരതി, അസദുദ്ദീന് ഒവൈസി എന്നിവരാണ് ലോക്സഭയില്നിന്നുള്ള മറ്റ് അംഗങ്ങള്.

രാജ്യസഭയിൽ നിന്ന് ബ്രിജ് ലാല്, മേധ വിശ്രം കുല്കര്ണി, ഗുലാം അലി, രാധാമോഹന്ദാസ് അഗര്വാള്, സയ്യിദ് നാസര് ഹുസൈൻ, മുഹമ്മദ് നദീമുല് ഹഖ്, വി വിജയസായ് റെഡ്ഡി, എം മൊഹമ്മദ് അബ്ദുള്ള, സഞ്ജയ് സിങ്, ഡി വീരേന്ദ്ര ഹെഗ്ഡെ എന്നിവരും സമിതിയിലുണ്ടാവും. ഇതിൽ നാല് പേർ ഭരണകക്ഷി അംഗങ്ങളാണ്. കോൺഗ്രസിൽ നിന്ന് ഒരാളാണുള്ളത്. രാഷ്ട്രപതി നാമനിര്ദേശം ചെയ്ത് ഡി വീരേന്ദ്ര ഹെഗ്ഡെയും സമിതിയിലേക്കെത്തുന്നു.

കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ ഇന്ത്യ കൂട്ടായ്മ ശക്തമായി എതിർത്തിരുന്നു. ബോര്ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ദേഭഗതി ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ജെപിസി പരിശോധനയ്ക്ക് വിടുകയായിരുന്നു. ബിൽ സ്ഥിരം സമിതിക്ക് വിടണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷമന്ത്രി കിരൺ റിജിജു ബിൽ അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തുകയായിരുന്നു. ഭേദഗതികൾ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്കും വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആരുടെയും അവകാശം കവരാനല്ല ബില്ലെന്ന് റിജിജു പ്രതിരോധിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ജെപിസിക്ക് വിടാൻ നിർബന്ധിതമാവുകയായിരുന്നു.

1995ലെ കേന്ദ്രവഖഫ് നിയമത്തില് നാൽപ്പതോളം ഭേദ​ഗതി നിര്ദേശിക്കുന്നതാണ് ബിൽ. വസ്തുവകകള് വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള ബോര്ഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതും വഖഫ് സ്വത്തുക്കളില് ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏര്പ്പെടുത്തുന്നതുമാണ് ബില്ലിലെ വ്യവസ്ഥകൾ.

Previous Post

നീറ്റ് പിജി പരീക്ഷാ തീയതി മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

Next Post

ആഗോള ബോക്സോഫീസിൽ 900 മില്യൺ കടന്ന് ഡെഡ്‌‌പൂളും വോൾവറിനും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ആഗോള-ബോക്സോഫീസിൽ-900-മില്യൺ-കടന്ന്-ഡെഡ്‌‌പൂളും-വോൾവറിനും

ആഗോള ബോക്സോഫീസിൽ 900 മില്യൺ കടന്ന് ഡെഡ്‌‌പൂളും വോൾവറിനും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.