ന്യൂഡല്ഹി > സമാജ്വാദി പാര്ടിയുടെ രാജ്യസഭാംഗം ജയ ബച്ചനും സഭാധ്യക്ഷന് ജഗദീപ് ധന്കറും നേര്ക്കുനേര്. ജയ ബച്ചനെ, ജയ അമിതാഭ് ബച്ചന് എന്ന അഭിസംബോധന ചെയ്തതിനെച്ചൊല്ലി തുടങ്ങിയ വാക്പോരിനൊടുവിൽ പ്രതിപക്ഷം സഭയില്നിന്ന് ഇറങ്ങിപ്പോയി.
ജയ അമിതാഭ് ബച്ചന് എന്നഭിസംബോധന ചെയ്തുകൊണ്ടുള്ള സഭാധ്യക്ഷന്റെ സംസാര രീതി അംഗീകരിക്കാനാകാത്തതായിരുന്നുവെന്നും മാപ്പുപറയണമെന്നും ജയ ബച്ചൻ ആവശ്യപ്പെട്ടു. താനൊരു അഭിനേതാവാണെന്നും ആളുകളുടെ ശരീരഭാഷ മനസിലാക്കാൻ കഴിവുണ്ടെന്നും ഉപരാഷ്ട്രപതിയുടെ സംസാരരീതി ശരിയല്ല എന്നും ജയ ബച്ചന് പറഞ്ഞു. നിങ്ങൾ സെലിബ്രിറ്റിയായിരിക്കാം പക്ഷെ സഭയില് മര്യാദ പാലിക്കണം എന്ന് ഇതിന് മറുപടിയായി ധന്കർ പറഞ്ഞു. പിന്നാലെ, പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന് തുടര്ച്ചയായി അപമാനിക്കുന്നുവെന്നും സംസാരിക്കാന് അവസരം നിഷേധിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം സഭയില് നിന്നിറങ്ങിപ്പോയത്.