തൃശ്ശൂർ > വടക്കാഞ്ചേരി സ്വദേശിയായ സുകുമാരന്റെ ചികിത്സക്കായി കൈരളി പവർ ഹൗസ് യൂണിറ്റ് സമാഹരിച്ച തുക കൈമാറി. സിപിഐ എം ചെറുതുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കെ പി, വടക്കാഞ്ചേരി സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പ്രീജ, ചെറുതുരുത്തി അത്തിക്ക പറമ്പ് ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ എന്നിവരുടെ സാനിധ്യത്തിൽ സലാല ലോകകേരള സഭാ അംഗം ഹേമ ഗംഗാധരൻ, പവർ ഹൗസ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ആദിത്ത് ഗംഗാധരൻ എന്നിവർ ചേർന്ന് സുകുമാരന് തുക കൈമാറി.