കുവൈത്ത് സിറ്റി> വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്ന് കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികൾ. അസോസിയേഷൻ നിശ്ചയിച്ചിരുന്ന ‘വയനാട് മഹോത്സവം’ പരിപാടി ഒഴിവാക്കി. ഇതിനായി നീക്കിവെച്ച തുകയും സുമനസ്സുകളിൽനിന്ന് ശേഖരിക്കുന്ന തുകയും ചേർത്താണ് 10 ലക്ഷം രൂപ. തുടർന്നും സഹായം നൽകുമെന്നും നാടിന്റെ ദുരവസ്ഥയിൽ ഒപ്പം നിൽക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.