ദുബായ് > ദുബായ് പൊലീസ് കഴിഞ്ഞ ആറ് മാസത്തിനിടെ 94 അപകടങ്ങൾ രേഖപ്പെടുത്തി. ഇവയെല്ലാം നിയമം പാലിക്കാതെ വാഹനമോടിച്ചതുവഴി സംഭവിച്ച അപകടങ്ങളാണ്. 64 അപകടങ്ങൾ നിർബന്ധിത പാത പാലിക്കാത്തതുമൂലവും 14 അപകടങ്ങൾ എതിർദിശയിൽ വാഹനം ഓടിച്ചതുകൊണ്ടും 16 അപകടങ്ങൾ വാഹനം നിർബന്ധിത പാത പാലിക്കാത്തതിനാലും രേഖപ്പെടുത്തി.
ദുബായ് എമിറേറ്റിലെ തെരുവുകളിൽ നിരവധി ഡ്രൈവർമാർ നടത്തിയ നിരവധി ട്രാഫിക് ലംഘനങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെന്നും ചിലതെല്ലാം ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമായെന്നും ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി.
ട്രാഫിക്ക് നിയമം ലംഘിച്ചു വാഹനമോടിച്ചതിന് 600 ദിർഹവും 6 ട്രാഫിക് പോയിൻ്റുകളും ശിക്ഷയിൽ ഉൾപ്പെടുന്നു. അതേസമയം അപകടകരമായ രീതിയിൽ റിവേഴ്സ് ചെയ്തതിന് 500 ദിർഹവും 4 ട്രാഫിക് പോയിൻ്റുകളും പിഴയും ലൈറ്റ് വാഹനത്തിൻ്റെ നിർബന്ധിത ലെയ്ൻ പാലിക്കാത്തതിന് 400 ദിർഹവുമാണ് പിഴ ചുമത്തിയത്.