ദുബായ് > സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു യുഎഇ. ഭീകരാക്രമണത്തിൽ നിരവധി ആളുകൾ മരിക്കുകയും നിരപരാധികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും നിരസിക്കുന്നതായും യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൊമാലിയൻ ഫെഡറൽ റിപ്പബ്ലിക്കിലെ സർക്കാരിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതയും പ്രസ്താവനയിലൂടെ അറിയിച്ചു .