ന്യൂഡൽഹി >
കാവടിയാത്ര കടന്നുപോകുന്ന വഴികളിലെ കടകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിദ്വേഷനിർദേശത്തിനുള്ള സ്റ്റേ നീട്ടി സുപ്രീംകോടതി. അഭിഭാഷകരിൽ ചിലർ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ സ്റ്റേ നീട്ടിയതായി ജസ്റ്റിസ് ഹൃഷികേശ്റോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.