ന്യൂഡൽഹി > ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. സംഘർഷ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഗസ്ത് 8 വരെയാണ് സർവീസുകൾ നിർത്തിവച്ചത്. ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക ചാർജില്ലാതെ അത് റദ്ദാക്കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യാനുള്ള ഓപ്ഷൻ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തെ തുടർന്ന് ഇസ്രായേലും ഇറാനും തമ്മിലും സംഘർഷസാധ്യത ഉടലെടുത്തിട്ടുണ്ട്. ഇതുകാരണമാണ് വിമാനകമ്പനി സർവീസുകൾ നിർത്തിവെക്കുന്നതെന്നാണ് വിവരം. സിംഗപ്പൂർ എയർലൈൻ, തായ്വാൻ ഈവ എയർ, ചെന എയർലൈനുകൾ ഇറാൻ വഴിയുള്ള വിമാനസർവീസുകൾ വഴിതിരിച്ചുവിടുന്നതായും വിവരമുണ്ട്.