പുണെ > കളിച്ചുകൊണ്ടിരിക്കെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. പുണെയിലെ പിമ്പ്രി – ചിഞ്ച്വാദ് ഏരിയയിലാണ് സംഭവം. മൂന്നുവയസുകാരി ഗിരിജ ഗണേഷ് ഷിൻഡെയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റുകുട്ടികൾക്കൊപ്പം അയൽപക്കത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
കൂറ്റൻ ഇരുമ്പുഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾ തള്ളിയപ്പോഴാണ് ഗേറ്റ് മുന്നിൽ നിൽക്കുകയായിരുന്ന ഗിരിജയുടെ ദേഹത്തേക്ക് വീണത്. ഗിരിജ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.