ഗുവാഹത്തി > സര്‍ക്കാര്‍ പരിപാടികളിൽ സസ്യാഹാരം മാത്രമേ വിളമ്പാൻ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. “സസ്യാഹാര സാത്വിക ഭക്ഷണം’ മാത്രം വിളമ്പാനുള്ള തീരുമാനത്തിന് പിന്നിൽ വിഐപി സംസ്കാരം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും ഹിമന്ത അവകാശപ്പെട്ടു. ഗുവാഹത്തിയിൽ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.