ന്യൂഡല്‍ഹി > തൊഴിലിലും വിദ്യാഭ്യാസത്തിലും പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉപസംവരണം വിഭാഗത്തെ ഏര്‍പ്പെടുത്താമോ എന്ന ഹര്‍ജിയില്‍ ചരിത്ര വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി .പട്ടിതജാതി പട്ടികവര്‍ഗ്ഗത്തെ കൂടുതല്‍ ഉപവിഭാഗങ്ങളാക്കി അവര്‍ക്ക് സംവരണം നല്‍കുന്നത് സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ ബി ആര് ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീശ് ചന്ദ്ര മിശ്ര തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് 23 ഹര്‍ജികളാണ് പരിശോധിച്ചത്
ഒന്നിനിതെിരെ ആറ് പേരുടെ ഭൂരിപക്ഷത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ജസ്റ്റിസ് ബേല ത്രിവേദി മാത്രമാണ് വിയോജിച്ചത്. ആറ് വ്യത്യസ്ത വിധികളാണ് എഴുതപ്പെട്ടത്. 2004 ലെ ഇവി ചിന്നൈയ്യ, സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ ള്ളിക്കൊണ്ടാണ് പുതിയ വിധി ഉണ്ടായിരിക്കുന്നത്.
പട്ടിക ജാതി എന്നാല്‍ ഒരേ സ്വഭാവത്തില്‍ പെടുന്ന ഒരു വിഭാഗമല്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഈ വിഭാഗത്തിലുള്ളവരില്‍ തന്നെ കൂടുതല്‍ വിവേചനങ്ങള്‍ അനുഭവിക്കുന്നവരെ വേര്‍തിരിച്ച് പ്രത്യേക വിഭാഗങ്ങളാക്കി 15 ശതമാനം സംവരണത്തിനകത്ത് നിലനിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറ്റിവച്ച സംവരണത്തിന്റെ 50 ശതമാനം വാല്മീകി, മസാബി സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് നല്കുന്ന തരത്തില്‍ 2006-ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്