തിരുവനന്തപുരം > വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, ഇരട്ടയാർ, പത്തനംതിട്ടയിലെ മൂഴിയാർ, തൃശൂരിലെ പെരിങ്ങൽക്കുത്ത് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ബാണാസുരസാഗർ അണക്കെട്ടിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിടുന്നുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.