ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വിദ്യാർഥി കൂടി മരിച്ചതായി ആരോപണം. ശാംഭവി എന്ന വിദ്യാർഥി മരിച്ചതായാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്ന് വിദ്യാർഥികൾ പറഞ്ഞു.
റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലുണ്ടായ അപകടത്തിൽ അഞ്ചു പേർ കൂടി അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചു. അപകടത്തിൽ കൂടതൽ വിദ്യാർഥികളെ കാണാനില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് കൃത്യമായ കണക്കുകൾ പുറത്ത് വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.