പല്ലെകെലേ: ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളുള്ള പരമ്പരിയിൽ, ഞായറാഴ്ച ഏഴുവിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. പല്ലെകെലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റൺസ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ മഴയെ തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറിൽ 78 റൺസായി പുനർനിശ്ചയിച്ചു. ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റൺസ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൂര്യകുമാർ യാദവ് 26 റൺസെടുത്തു. ഓപ്പണറായി കളിച്ച സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ റൺസൊന്നും എടുക്കാതെ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ നിരാശ സ്രഷ്ടിച്ചു.
ഇന്ത്യൻ തുടക്കം മന്ദഗതിയിലായിരുന്നു. സ്‌കോർബോർഡിൽ 12 റൺസുള്ളപ്പോൾ സഞ്ജു, മഹീഷ് തീക്ഷണയുടെ പന്തിൽ ബൗൾഡായി. തുടർന്ന് സൂര്യ-ജയ്സ്വാൾ സഖ്യം 39 റൺസ് കൂട്ടിചേർത്തു. എന്നാൽ സൂര്യയെ മതീഷ പതിരാന പുറത്താക്കി. അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. വിജയത്തിനരികെ ജയ്സ്വാൾ വീണെങ്കിലും റിഷഭും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
34 പന്തിൽ 53 റൺസ് നേടിയ കുശാൽ പെരേരയാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പതും നിസ്സങ്ക 32 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. സ്‌കോർ ബോർഡിൽ 26 റൺസുള്ളപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കുശാൽ മെൻഡിസിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. പിന്നാലെ മൂന്നാം വിക്കറ്റിൽ നിസ്സങ്ക – കുശാൽ സഖ്യം 54 റൺസ് കൂട്ടിചേർത്തു.
Read More
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ