ന്യൂഡൽഹി
500 സ്ഥാപനങ്ങളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തിൽ അടിമുടി അവ്യക്തത. തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യക്തമായ നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റിലെ ‘കണ്ണിൽപൊടിയിടൽ’ തന്ത്രം മാത്രമായി പ്രഖ്യാപനം.
ഇന്റേൺഷിപ്പിന്റെ വ്യവസ്ഥകൾ, മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്കും കാര്യമായി ഒന്നുമറിയില്ല. വൻകിട സ്ഥാപനങ്ങളുടെ കോർപറേറ്റ് പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) വിനിയോഗം അനുസരിച്ചായിരിക്കും ഇന്റേൺഷിപ്പ് ക്വോട്ട നിശ്ചയിക്കുകയെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാധാരണഗതിയിൽ നിയമനപ്രക്രികളിൽ നിന്നും ഒഴിവാക്കപ്പെടുന്നവർക്ക് ഗുണം ചെയ്യുന്നതാകണം പദ്ധതിയെന്നാണ് സങ്കൽപ്പമെന്ന് ചില ഉദ്യോഗസ്ഥർ പ്രതികരിച്ചു. അതായത്, സ്ഥാപനങ്ങൾ സാധാരണഗതിയിൽ നിയമിക്കാൻ സാധ്യതയുള്ളവരെ ഇന്റേൺഷിപ്പ് പട്ടിക ഉൾപ്പെടുത്താൻ സാധ്യതയില്ല.
സ്വകാര്യകമ്പനികളെ കൂടി ഇന്റേൺഷിപ്പ് പാക്കേജിൽ ഉൾപ്പെടുത്താന്‍ മോദിയാണ് നിര്‍ദേശിച്ചത്.ബജറ്റിൽ രണ്ട് ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.അഞ്ച് വർഷത്തിൽ 500 സ്ഥാപനങ്ങളിൽ ഒരുകോടി യുവതീയുവാക്കൾക്ക് ഇന്റേൺഷിപ്പ് സൗകര്യമൊരുക്കുമെന്നാണ് പ്രഖ്യാപനം.