അങ്കോള > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട മലയാളി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കാൻ സാധ്യത. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ ഡൈവർ ഈശ്വർ മാൽപെ നിരവധി തവണ ഡൈവിങ്ങ് നടത്തി.
ഗംഗാവാലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. വെള്ളത്തിലെ പരിശോധന എളുപ്പമല്ലെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു. വെള്ളത്തിനടിയിലെ സീറോ വിസിബിലിറ്റി തിരച്ചിലിന് വെല്ലുവിളിയാണ്. തുടർന്നുള്ള പരിശോധനയിൽ കാന്തം വെള്ളത്തിലിറക്കിയുള്ള പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.