തിരുവനന്തപുരം > നിർമ്മാതാക്കളുടെ അഭാവം ഹ്രസ്വ സിനിമകളുടെ മാർക്കറ്റിംഗ് സാധ്യതയെ ബാധിക്കുന്നതായി ഐഡിഎസ്എഫ്എഫ്കെ യുടെ മീറ്റ് ദ ഡയറക്റ്റർ പരിപാടിയിൽ പങ്കെടുത്ത യുവസംവിധായകർ പറഞ്ഞു. കലാമൂല്യമുള്ള ഹ്രസ്വ സിനിമകൾ പ്രേക്ഷകരിൽ എത്തിക്കാനുള്ള മാർക്കറ്റിങ് സാധ്യതകൾ വിരളമാണ്.
ഹ്രസ്വ വീഡിയോകളെ ഹ്രസ്വ സിനിമകളായി തെറ്റിദ്ധരിക്കുന്നതിനാൽ യഥാർത്ഥ ഷോർട്ട് ഫിലിമുകൾക്ക് വാണിജ്യ സാദ്ധ്യതകൾ നഷ്ടപ്പെടുന്നതായി അരിത്രാ ദത്ത പറഞ്ഞു. ഫെസ്റ്റിവലുകളിൽ മാത്രമായി ഹ്രസ്വ സിനിമകൾ ചുരുങ്ങുകയാണെന്നും കലാ മൂല്യമുള്ള ഹ്രസ്വ സിനിമകൾ പ്രേക്ഷകരിൽ എത്തിക്കാൻ കൂടുതൽ വേദികൾ ആവശ്യമാണെന്നും സംവിധായകൻ അക്ഷിത് ശർമ്മ പറഞ്ഞു.
അമൃത കഹാനി, താഹ അൻവർ, പ്രാചി ബജാനിയ, ഹുമാം അരിഫിൻ, ആജദ് സിങ് ഖിച്ചി, കേശവ് മാധവ്, ശ്രീദേവി സുപ്രകാശ്, ഐറിൻ ഷബ്നം, നീലാദ്രി ശേഖർ ദസ്സർമ, അനാമയി ബേറ, മലയാളികളായ ബേസിൽ പ്രസാദ്, ക്രിസ്റ്റോ ടി ക്ലമന്റ്, ശ്രീകാന്ത് ശിവസ്വാമി എന്നിവരും മീറ്റ് ദി ഡയറക്റ്ററിൽ പങ്കെടുത്തു.