അങ്കോള > ഉത്തര കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ രാത്രിയും തുടരുന്നു. ഡ്രോൺ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയും കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ശക്തമായ അടിയൊഴുക്കുള്ളതിനാൽ നദിക്കടിയിലേക്ക് ഇറങ്ങിയുള്ള തിരച്ചിൽ നടക്കുന്നില്ല.
അവസാനം നടന്ന ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. കാലാവസ്ഥ മോശമായതിനാൽ ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള മണ്ണുമാറ്റൽ താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം. കാലാവസ്ഥ കൂടുതൽ പ്രതികൂലമായാൽ രക്ഷാപ്രവർത്തനം ഇന്ന് അവസാനിപ്പിച്ചേക്കും.