പാരീസ്: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം.ഇന്ത്യൻ പുരുഷ-വനിതാ അമ്പെയ്ത്ത് ടീമുകൾ ഇനങ്ങളുടെ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ ധീരജ് ബൊമ്മദേവരയാണ് ഇന്നത്തെ മത്സരത്തിലെ താരം. തരുൺ ദീപ് റായ്, പ്രവീൺ ജാദവ് എന്നിവർ കൂടി അടങ്ങുന്നതാണ് ഇന്ത്യൻ പുരുക്ഷ അമ്പെയ്ത്ത് സംഘം.
അങ്കിത ഭഗത്ത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരടങ്ങിയതാണ് ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം. നിലവിൽ റാങ്കിങ് റൗണ്ടിൽ 1983 പോയന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം. 2046 പോയന്റുമായി ദക്ഷിണ കൊറിയയാണ് റാങ്കിങ് റൗണ്ടിൽ ഒന്നാമതെത്തിയത്. 1996 പോയന്റോടെ ചൈന രണ്ടാം സ്ഥാനത്തും 1986 പോയന്റോടെ ചൈന രണ്ടാം സ്ഥാനത്തും 1986 പോയന്റോടെ മെക്സിക്കോ മൂന്നാം സ്ഥാനത്തുമെത്തി. റാങ്കിങ് റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിലേക്ക് മുന്നേറും.
അങ്കിത ഭഗത്താണ് 666 പോയന്റുമായി ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തിൽ 11-ാം സ്ഥാനത്തെത്താനും താരത്തിനായി. സീസണിൽ അങ്കിതയുടെ മികച്ച പ്രകടനമാണിത്. 659 പോയന്റുമായി ഭജൻ കൗർ 22-ാം സ്ഥാനത്തും 658 പോയന്റുമായി ദീപിക 23-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ചു മുതൽ 12 വരെ സ്ഥാനക്കാർക്ക് പ്രീക്വാർട്ടറിൽ പരസ്പരം മത്സരിക്കണം.
അതേസമയം, ചരിത്രത്തിലേക്ക് ഇടം നേടുകയാണ് പാരീസ് ഒളിമ്പിക്സ്. വെള്ളിയാഴ്ച ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ സെൻ നദിയിലാകും നടക്കുക. ട്രാക്കിലൂടെ തരങ്ങളെ സ്വാഗത ചെയ്യുന്ന സ്ഥിരം ശൈലി ഒഴിവാക്കി സെൻ നദിയിൽ ബോട്ടുകളിലായിരിക്കും താരങ്ങളെ വരവേൽക്കുന്നത്. നദിയുടെ ആറുകിലോമീറ്റർ ദൂരത്തിൽ നുറുകണക്കിന് ബോട്ടുകളിലായി 10500 താരങ്ങളാണ് അണിനിരക്കുന്നത്.
മൂന്ന് മണിക്കൂറോളം നിറഞ്ഞുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിലെ വിസ്മയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. നാലായിരത്തോളം നർത്തകരും മൂവായിരത്തോളം കലാകാരൻമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.ഫ്രഞ്ച് സംവിധായകൻ തോമസ് ജോളിയാണ് പാരീസ് ഒളിമ്പിക്സിന്റെ കലാസംവിധായകൻ. ഇന്ത്യൻ സമയം രാത്രി പതിനൊന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ.
Read More
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്