മുംബൈ: മകനൊപ്പമുള്ള മുൻ ഭാര്യയുടെ ചിത്രത്തിന് കമന്റെ് ചെയ്ത ക്രിക്കറ്റ് ഹാർദിക് പാണ്ഡ്യ. ഇൻസ്റ്റാഗ്രാമിൽ, ഹാർദിക് പാണ്ഡ്യയുടെ മുൻ ഭാര്യയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ച് പങ്കുവെച്ച ചിത്രത്തിനാണ് താരം കമന്റെ ചെയ്തത്. ഇരുവരുടെയും മകൻ അഗസ്ത്യയെ ചേർത്തുനിർത്തി കൊണ്ടുള്ള നടാഷ സ്റ്റാൻകോവിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനാണ് ഹാർദിക് പാണ്ഡ്യ ലവ് ഇമോജി നൽകിയത്.
ഇതുവരെ രണ്ടുലക്ഷത്തിലധികം ആളുകൾ ഹാർദിക്കിന്റെ കമന്റെ് ലൈക്ക് ചെയ്തു. വീണ്ടും ഇരുവരും ഒന്നിക്കുവെന്ന് തരത്തിലുള്ള രണ്ടായിരത്തിലധികം കമന്റുകളും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഹാർദിക് പാണ്ഡ്യയും നടാഷയും അടുത്തിടെയാണ് വേർപിരിഞ്ഞത്. ജൂലായ് 18ന് ഹാർദിക് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചിരുന്നു. തങ്ങൾ, വേർപിരിയാൻ തീരുമാനിച്ചും കടുപ്പമേറിയതാണ് തീരുമാനമെങ്കിലും രണ്ടുപേർക്കും അതാണ് നല്ലതെന്നും പോസറ്റിൽ ഹാർദിക് കുറിച്ചിരുന്നു.
ഇരുവരുടെയും ജീവിതത്തിന്റെ കേന്ദ്രം മകൻ അഗസ്ത്യയായിരിക്കുമെന്നും അവന്റെ സന്തോഷത്തിനായി രക്ഷാകർതൃപങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ഹാർദിക് പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് അമ്മയും മകനും ചേർന്നുള്ള ചിത്രത്തിന് ഹാർദിക് കമന്റെ ചെയ്തത്. ഹാർദിക്കിന്റെ സഹോദരൻ കുനാൽ പാണ്ഡ്യയും ചിത്രത്തിന് കമന്റെ ചെയ്തിട്ടുണ്ട്.
Read More
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
- പാരീസ് ഒളിമ്പിക്സ് അവസാന ടൂര്ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ
- വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്