ന്യൂഡൽഹി> രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകൾ മാറ്റി. ഗണതന്ത്ര മണ്ഡപ്, അശോക മണ്ഡപ് എന്നിങ്ങനെയാണ് പേരുകൾ മാറ്റിയത്. രാഷ്ട്രപതിയുടെ സെക്രട്ടറിയറ്റ് പേരുകൾ മാറ്റി വിജ്ഞാപനമിറക്കി.
2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ മുതൽ സ്ഥലങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പേരുകൾ മാറ്റുന്നത് തുടർക്കഥയാവുകയാണ്. നേരത്തെ രാഷ്ട്രപതി ഭവനിൽ നിന്നും ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പഥിനെ കർത്തവ്യപഥ് എന്ന് പേരുമാറ്റിയിരുന്നു.