അബുദാബി > അബുദാബി കേരള സോഷ്യൽ സെന്റർ ഒരുക്കിയിരിക്കുന്ന വേനൽത്തുമ്പികളുടെ ഔപചാരികോദ്ഘാടനം മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ കെസിയ ലിസ് മെജോ ഉദ്ഘാടനം ചെയ്തു. ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെയാണ് കേരള സോഷ്യൽ സെന്റർ വേനലവധിക്യാമ്പ് സംഘടിപ്പിക്കുന്നത്.
കേരള സോഷ്യൽ സെന്റർ ആക്ടിങ്ങ് പ്രസിഡന്റ് ആർ ശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ ലിറ്ററി സെക്രട്ടറി നാസർ വിളഭാഗം, ശക്തി തിയറ്റേഴ്സ് അബുദാബി പ്രസിഡന്റ് കെ വി ബഷീർ, യുവകലാസാഹിതി പ്രതിനിധി സീമ രാമകൃഷ്ണൻ, ഫ്രണ്ട്സ് എഡിഎംഎസ് ജനറൽ സെക്രട്ടറി അനുപ ബാനർജി, നാടക ചലച്ചിത്ര പ്രവർത്തകനായ അരുൺലാൽ എന്നിവർ സംസാരിച്ചു.
ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ ക്യാമ്പ് നയിക്കുന്ന അരുൺലാലിനെ പരിചയപ്പെടുത്തി. അസിസ്റ്റന്റ് ക്യാമ്പ് ഡയറക്ടർ രശ്മി സുധ ക്യാമ്പ് നിയമാവലി അവതരിപ്പിച്ചു. സമ്മർ ക്യാമ്പ് അലങ്കരിച്ച അശോകന് ഉപഹാരം നൽകി ആദരിച്ചു. കേരള സോഷ്യൽ സെന്റർ ട്രഷറർ വിനോദ് പട്ടം മുഖ്യ അതിഥി കെസിയ ലിസ് മെജോയെ ബൊക്കെ സ്വീകരിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള സോഷ്യൽ സെന്റർ പ്രവർത്തകൻ ജോഷിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സെന്ററിന്റെ ഉപഹാരം ആക്ടിങ്ങ് പ്രസിഡന്റ് ആർ ശങ്കർ ഉപഹാരം നൽകി. ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളുമായി മുന്നൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു.