ദാംബുള്ള: വനിതകളുടെ ഏഷ്യാകപ്പിൽ വീണ്ടും മിന്നും വിജയവുമായി ടീം ഇന്ത്യ. യുഎഇക്കെതിരെ ഞായറാഴ്ച 78 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നേടിയത്. ഇതോടെ സെമിഫൈനലിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രവേശനം ഏകദേശം ഉറപ്പായി.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 201 റൺസ് നേടിയപ്പോൾ, യുഎഇയെ 20 ഓവറിൽ ടീം ഇന്ത്യ 123 റൺസിലൊതുക്കി. മത്സരത്തിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. നേരത്തെ, ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ തകർത്തിരുന്നു.ചൊവ്വാഴ്ച നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യുഎഇക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. നാലു റൺസെടുത്ത തീർത്ഥ സതീഷിനെ അഞ്ചാം ഓവറിൽ രേണുക സിംഗ് മടക്കി. ക്യാപ്റ്റൻ ഇഷ രോഹിത്(38) പൊരുതി നിന്നെങ്കിലും റിനിത രജിത്(7), സമൈറ ധർണധാരക(5) എന്നിവർ കൂടി പെട്ടെന്ന് മടങ്ങിയതോടെ യുഎഇയുടെ പ്രതീക്ഷകൾ അസ്തമിച്ചു.ഇന്ത്യക്കായി ദീപ്തി ശർമ രണ്ട് വിക്കറ്റ് എടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകർച്ചക്കുശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻറെയും റിച്ച ഘോഷിൻറെയും വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തത്. 47 പന്തിൽ 66 റൺസെടുത്ത് പുറത്താകാതെ നിന്ന ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
Read More
- പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്
- പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്
- ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം; ലോകം പാരീസിലേക്ക്
- ആരെയും പരിഹസിക്കരുതെന്ന് മെസ്സി പറഞ്ഞിരുന്നു-എൻസോ ഫെർണാണ്ടസ്
- അന്ന് സഞ്ജു നമ്പർ 1, ഇന്ന് സൗകര്യപൂർവം മറന്നോയെന്ന് ആരാധകർ