മുംബൈ: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് 8.5 കോടി രൂപയുടെ ധനസഹായവുമായി ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ചുള്ള വിവരം തന്റെ ഔദോഗീക എക്‌സ് പേജിലൂടെ അറിയിച്ചത്. നേരത്തെ ബിസിസിഐയുടെ പിന്തുണ അഭ്യർഥിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയും ബോർഡിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് 8.5കോടി രൂപയുടെ സാമ്പത്തിക സഹായം ബിസിസിഐ പ്രഖ്യാപിച്ചത്. നേരത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിനും ബിസിസിഐ പത്തുകോടി രൂപയുടെ സാമ്പത്തിക സഹായം നൽകിയിരുന്നു.
ഇന്ത്യയിൽ നിന്നു 117 അത്‌ലറ്റുകളാണ് പരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ ഏഴ് മെഡലുകളുടെ റെക്കോർഡ് തിരുത്തി ഇത്തവണ എക്കാലത്തെയും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.അമ്പെയ്ത്ത്,ബാഡ്മിൻറൺ, ബോക്സിങ്, ഹോക്കി,റോവിങ്, ഷൂട്ടിങ്, ടേബിൾ ടെന്നീസ്, ടെന്നീസ് തുടങ്ങി 16 മത്സരയിനങ്ങളിൽ ഇന്ത്യൻ സംഘം മാറ്റുരയ്ക്കും.നീരജ് ചോപ്ര, പിവി സിന്ധു, മീരാഭായ് ചാനു തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
ജൂലൈ 26നാണ് ഒളിമ്പിക്‌സിന് കൊടിയേറുന്നത്. 32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളാണ് ഇത്തവണ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഇത്തവണ പുതിയ നാല് മത്സരയിനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗ്, സ്‌കേറ്റ്ബോർഡിംഗ്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിവയാണ് പുതിയ വിഭാഗങ്ങൾ.പാരീസ് സമയം ഓഗസ്റ്റ് 11-നാണ് ഒളിമ്പിക്സിന്റെ സമാപനം.
Read More
- മിന്നും വിജയം; യുഎഇക്കെതിരെ 72 റൺസ് വിജയവുമായി ടീം ഇന്ത്യ
- പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്
- പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്
- ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം; ലോകം പാരീസിലേക്ക്
- ആരെയും പരിഹസിക്കരുതെന്ന് മെസ്സി പറഞ്ഞിരുന്നു-എൻസോ ഫെർണാണ്ടസ്
- അന്ന് സഞ്ജു നമ്പർ 1, ഇന്ന് സൗകര്യപൂർവം മറന്നോയെന്ന് ആരാധകർ