കൊല്ലം> നവോദയ,അൽകോബാർ ഏരിയ, അക്രബിയ യൂണിറ്റ് അംഗമായിരിക്കെ നാട്ടിൽ വച്ച് അസുഖം മൂലം മരണപ്പെട്ട പാരിപ്പള്ളി കൊടുമൂട്ടിൽ വീട്ടിൽ ധർമ്മൻ ജോയ് കുടുംബ സഹായ ഫണ്ട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ് കുടുംബത്തിന് കൈമാറി. ജോയിയുടെ വീട്ടിൽ കൂടിയ യോഗത്തിൽ നവോദയ മുൻ പ്രവർത്തകൻ സന്തോഷ് മാനവം, സിപിഐ എം എൽസി സെക്രട്ടറി ആർഎം ഷിബു, പ്രവാസി സംഘം ഏരിയ സെക്രട്ടറി ബി ഷാജി, ഏരിയ ഭാരവാഹികളായ വിജയകുമാർ, എംഎസ് ജെമി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷൈൻ എന്നിവർ പങ്കെടുത്തു.