ദുബായ് > ഒമാനിലെ വാദി കബീർ പള്ളിയിലുണ്ടായ വെടിവയ്പ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ഇത്തരം ക്രിമിനൽ പ്രവൃത്തികളെ അപലപിക്കുന്നതായും സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന അക്രമങ്ങളെ തള്ളുന്നതായും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.















