കൊച്ചി: അടുത്ത മൂന്ന് വർഷത്തേക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാൻ ഗോവയിൽ നിന്നൊരു ഗോൾകീപ്പറെ കൊണ്ടുവന്ന് ടീം മാനേജ്മെന്റ്. പുതിയ ഗോൾകീപ്പർ നോറ ഫെർണാണ്ടസ് 2027 വരെയുള്ള കരാറാണ് ക്ലബ്ബുമായി ഒപ്പ് വച്ചിരിക്കുന്നത്. സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ ഗോൾകീപ്പർ കൂടിയാണ് നോറ.
നോറയുടെ കൂട്ടിച്ചേർക്കൽ സച്ചിൻ സുരേഷും ഉൾപ്പെടുന്ന ടീമിൻ്റെ ഗോൾകീപ്പിംഗ് നിരയെ കൂടുതൽ ശക്തമാക്കും. തായ്ലൻഡിൽ ജൂലൈ 3 മുതൽ വരാനിരിക്കുന്ന സീസണിനായുള്ള പ്രീ സീസൺ തയ്യാറെടുപ്പുകൾക്കായി നോറ ടീമിനൊപ്പം ചേരും.
ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020ൽ ചർച്ചിൽ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് അണ്ടർ 18 ഐ-ലീഗിലും ഗോവ പ്രൊഫഷണൽ ലീഗിലും നോറ സാൽഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്. 2020 നും 2023 നും ഇടയിൽ, നോറ ഐ ലീഗിലും സൂപ്പർ കപ്പിലുമായി ചർച്ചിൽ ബ്രദേഴ്സിനായി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഒടുവിൽ 2023-24 ഐ-ലീഗ് സീസണിൽ ആദ്യ ചോയ്സ് ഗോൾകീപ്പറായി ഐസ്വാൾ എഫ്സി അദ്ദേഹത്തിന് അവസരം നൽകിയിരുന്നു. ആ സീസണിൽ നോറ അവർക്കായി 17 മത്സരങ്ങൾ കളിച്ചു. പെനാൽറ്റി ഏരിയയിലെ ആധിപത്യം, പന്തുകൾ തടുക്കാനുള്ള കഴിവുകൾ എന്നിവ നോറയുടെ പ്രത്യേകതയാണ്.
𝗧𝗵𝗲 𝗲𝗮𝗴𝗹𝗲 𝗵𝗮𝘀 𝗹𝗮𝗻𝗱𝗲𝗱 𝘁𝗼 𝗺𝗮𝗿𝗸 𝗵𝗶𝘀 𝘁𝘂𝗿𝗳 🦅
ഈ കാവൽ മാലാഖ ഇനി നമ്മുടെ സ്വന്തം 💛✨#KBFC #KeralaBlasters #SwagathamNora pic.twitter.com/WokiT7nxKA
— Kerala Blasters FC (@KeralaBlasters) June 27, 2024
നോറയുടെ സൈനിങ്ങ് അദ്ദേഹത്തിന്റെ സ്ഥിരതയുള്ള പ്രകടനങ്ങൾ, സ്വാഭാവികമായ കഴിവ്, ഗോളിന് മുന്നിലുള്ള കമാൻഡിംഗ്, ഫിസിക്ക് എന്നിവയെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ഗോൾകീപ്പിങ് വിഭാഗം ശക്തിപ്പെടുത്തുക എന്നൊരു ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥാനത്ത് നോറ മികച്ച പ്രകടനം കാഴ്ചവച്ച് അദ്ദേഹത്തിന്റെ മുഴുവൻ കഴിവും പുറത്തെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബ്ബിൽ ചേരുന്നതിൽ അഭിമാനവും ആവേശവും ഉണ്ടെന്ന് നോറ ഫെർണാണ്ടസ് പറഞ്ഞു. “എന്റെ ആദ്യ ഐഎസ്എൽ സീസണിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, എന്റെ ഏറ്റവും മികച്ചത് നൽകാനും എന്റെ കഴിവിന്റെ ഏറ്റവും ഉയർന്ന പ്രകടനം നടത്താനും ഞാൻ ശ്രമിക്കും,” താരം പറഞ്ഞു.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം