IND vs ENG Semi Final Guyana Weather Live Updates: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ. ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് തുടങ്ങുന്ന സെമിയില്‍ ജോസ് ബട്ട്ലർ നയിക്കുന്ന കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇന്നത്തെ സെമി ഫൈനല്‍ പോരാട്ടത്തിന് മഴ ഭീഷണിയുണ്ട്. 2022ലെ സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് നീലപ്പട ഇന്നിറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും താരത്തെ പരീക്ഷിക്കാൻ സാധ്യത കാണുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതയും കുറവാണ്. കുൽദീപ് യാദവ് ടീമിൽ തുടർന്നേക്കും.
Preps ✅
Match-Day 𝗥𝗘𝗔𝗗𝗬 🙌 🙌#TeamIndia geared up for the #T20WorldCup Semi-Final! 👌 👌#INDvENG
— BCCI (@BCCI) June 27, 2024
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയും തുല്ല്യശക്തികളാണ്. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറഞ്ഞ പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റർമാരുടെ മികവും നിർണ്ണായകമാകും.
ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്ന മറ്റൊരു ഘടകം. രോഹിത്തിനൊപ്പം ഓപ്പണിംഗ് ഇറങ്ങുന്ന വിരാട് കോഹ്ലിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനും ടീം മാനേജ്മെന്റ് മുതിരുന്നില്ല.
St. Lucia ✅#TeamIndia have reached Guyana ✈️ for the Semi-final clash against England! 👍 👍#T20WorldCup | #INDvENG pic.twitter.com/p4wqfZ4XUw
— BCCI (@BCCI) June 26, 2024
കഴിഞ്ഞ മത്സരത്തിൽ 92 റൺസുമായി തകർത്താടിയ രോഹിത് ശർമ്മയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ. രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോഹ്ലി ഫോം കണ്ടെത്തുമെന്നുമാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.
പ്രാദേശിക സമയം രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന മത്സരത്തിന് റിസര്‍വ് ദിനമില്ല. ഇരു ടീമുകളും 10 ഓവര്‍ വീതം പൂര്‍ത്തിയാക്കും മുമ്പ് മഴയെത്തി മത്സരം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ എട്ടിലെ ജേതാക്കള്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യ ഫൈനലിലെത്തും.
ടി20 ക്രിക്കറ്റിൽ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു. “ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിൽ ഇല്ല. ഓസീസ് മികച്ചൊരു ടീമാണ്. നിരവധി ചാമ്പ്യൻഷിപ്പുകൾ നേടിയ ടീം. അവർക്കെതിരായ വിജയം ആത്മവിശ്വാസം നൽകുന്നു. ഇത് മറ്റൊരു മത്സരം മാത്രമാണ്. മുമ്പ് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കുന്നില്ല. ഇന്ന് നടക്കാൻ പോകുന്നത് സെമി ഫൈനലാണ്. ഇന്നത്തെ മത്സരത്തിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നന്നായി കളിക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്,” രോഹിത് ശർമ്മ പ്രതികരിച്ചു.
ആദ്യ റൗണ്ടിൽ ഓസ്ട്രേലിയയോടും സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. രാവിലെ ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നിരുന്നു.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം