ടി20 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍. അഫ്ഗാന്‍ ഉയര്‍ത്തിയ 57 റണ്‍സ് വിജയലക്ഷ്യം 8.5 ഓവറിലാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ഫൈനലില്‍ എത്തുന്നത്. ഇന്ന് രാത്രി നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെയായിരിക്കും ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടുക.
രാവിലെ നടന്ന സെമിയിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ വരിഞ്ഞു മുറുക്കുന്ന ബോളിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. 10 റൺസെടുത്ത അസ്മത്തുള്ളയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറർ. പേസർ മാർക്കോ ജാൻസണാണ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ജാൺസണും സ്പിന്നർ ഷംസിയും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ റബാഡയും നോർട്ടെയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
മറുപടിയായി ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡീക്കോക്കിനെ (5) നഷ്ടമായി. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ഡീക്കോക്ക് ക്ലീൻ ബോൾഡാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന റീസ ഹെൻഡ്രിക്സ് (29), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (23) എന്നിവർ പ്രോട്ടീസ് പടയെ അപകടമൊന്നും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം